04:54pm 01 May 2026
NEWS

‘ഇത് എന്തോ ഇരുപ്പാണ്... അടിച്ചു ഫിറ്റായോ ?’ മറുപടിയുമായി നടി

20/09/2025  09:20 AM IST
nila
  ‘ഇത് എന്തോ ഇരുപ്പാണ്... അടിച്ചു ഫിറ്റായോ ?’ മറുപടിയുമായി നടി

മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് നടി സ്വാതി നിത്യാനന്ദ്. 'ചെമ്പട്ട്' എന്ന പരമ്പരയിലൂടെ മിനിസ്ക്രീനിൽ അരങ്ങേറ്റം കുറിച്ച സ്വാതി തുടർന്ന് 'ഭ്രമണം', 'നാമം ജപിക്കുന്ന വീട്' തുടങ്ങിയ പരമ്പരകളിലൂടെ മലയാളികളുടെ മനസ്സിൽ ഇടംപിടിക്കുകയായിരുന്നു.  നർത്തകി കൂടിയായ സ്വാതി ക്യാമറാമാൻ പ്രതീഷ് നെന്മാറയെ വിവാഹം കഴിച്ചെങ്കിലും ആ ബന്ധം അധികനാൾ നീണ്ടില്ല. ഇപ്പോഴിതാ, താരത്തിന്റെ ഒരു ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നത്. 

ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച തന്റെ ചിത്രങ്ങൾക്കു താഴെയാണ് ‘ഇത് എന്തോ ഇരുപ്പാണ്...അടിച്ചു ഫിറ്റായോ ?’ എന്ന് ഒരാൾ കമന്റ് ചെയ്തത്. ഇതിന്, ‘ഞാൻ കുടിക്കാറില്ല’ എന്നാണ് സ്വാതിയുടെ മറുപടി. ഒട്ടേറെ ആരാധകരാണ് സ്വാതിയുടെ പോസ്റ്റിനു താഴെ പ്രതികരണവുമായി എത്തുന്നത്.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img